Accident newsLatest

ചുരത്തിൽ കെഎസ്ആർടിസി ബസ് സുരക്ഷണഭിത്തിയിൽ കയറിയിറങ്ങി മൂന്ന് പേർക്ക് പരിക്ക്

Nano News

താമരശ്ശേരി:ചുരത്തിൽ രണ്ടാംവളവിൽ കെഎസ്ആർടിസി ബസ് സുരക്ഷണ ഭിത്തിയിൽ കയറിയിറങ്ങിയതിനെ ത്തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. വയനാട് വടുവൻചാൽ നെടുംങ്കരണ സ്വദേശി അബൂബക്കർ(54),അമ്പലവയൽ സ്വദേശിനി കമല(70) കൊടുവള്ളി മണ്ണിൽക്കടവ് സ്വദേശി സി മൂസ(70) എന്നിവർക്കാണ് പരിക്കേറ്റത്.അമ്പലവയലിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന പ്രിയദർശിനി ടിടി ബസ് കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് സുരക്ഷണഭിത്തിയിൽ കയറിയിറങ്ങിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. സുരക്ഷണഭിത്തി തകർത്ത് താഴേക്ക് പതിക്കാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

പരിക്കേറ്റവരെ ഇതേ ബസിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം അബൂബക്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പിൻസീറ്റിൽ ഇരുന്ന യാത്രക്കാരാണ് ഇടിയുടെ ആഘാതത്തി മുകളിലേക്ക് ഉയർന്ന് താഴേക്ക് വീണത്.


Reporter
the authorReporter

Leave a Reply

error: Content is protected !!