കോഴിക്കോട്: സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ (എഐടിയുസി) നേതൃത്വത്തിൽ ജില്ലയിലെ സ്പെഷ്യൽ സ്കൂൾ ആയമാർക്കായി പരിശീല ക്യാമ്പ് സംഘടിപ്പിച്ചു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പരിശീലനം നൽകി. വെള്ളിപറമ്പ് റഹ്മാനിയ സ്പെഷ്യൽ സ്കൂളിൽ നടന്ന പരിശീലനത്തിന് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം ജീവനക്കാർ പങ്കെടുത്തു. പരിപാടി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി പി സബീറ അധ്യക്ഷത വഹിച്ചു. റെഹ്മാനിയ സ്കൂൾ പ്രിൻസിപൽ കെ എം ഉമ്മർ മാസ്റ്റർ, റിസോഴ്സ് അധ്യാപിക മായ എസ് എന്നിവർ സംസാരിച്ചു. അനസ് കെ പി, ലസിത കെ, ബദിരിയ എം കെ, നൂർജഹാൻ എം, സാന്ദ്ര രാജൻ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു.









