കോഴിക്കോട് : മലബാറിൽ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് കോഴിക്കോട്ട് സ്ഥാപിക്കണമെന്ന് സിയസ്കൊ വാർഷിക യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് സി.ബി. വി. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി അഡ്വ.പി.എൻ.റഷീദലി (പ്രസിഡണ്ട്), ഡോ. സഹദ് ബിൻ അലി, പി.വി. മുഹമ്മദ് യൂനുസ് (വൈസ് പ്രസിഡണ്ടുമാർ) ,പി . എൻ. വലീദ് (ജന.സെക്രട്ടറി),സന്നാഫ് പാലക്കണ്ടി, കെ.വി അബ്ദുൽ ഗഫൂർ, (സെക്രട്ടറിമാർ ) എസ്.എം. മുഹമ്മദ് സാലിഹ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഈ വർഷം എഴുപത് വീടുകൾക്ക് തറയിടുന്നത് ഉൾപ്പെടെ ജീവകാരുണ്യ രംഗത്ത് രണ്ട് കോടിയുടെ സേവന പ്രവർത്തനം നടത്തുമെന്ന്
പുതിയ ഭാരവാഹികൾ പ്രഖ്യാപിച്ചു.
എഞ്ചി. പി.മമ്മത് കോയ, പി.ടി . മുഹമ്മദലി, എം.പി.ഇമ്പിച്ചി കോയ, സി.പി.എം. സഈദ് അഹമ്മദ്, ആർ.ജയന്ത്,പി . എൻ. റഷീദലി പി.വി. അബ്ദുല്ല കോയ, പി. സിക്കന്തർ എന്നിവർ സംസാരിച്ചു.എം.വി.ഫസൽ റഹ്‌മാൻ റിപ്പോർട്ടും .. ട്രഷറർ പി.പി. അബ്ദുല്ല കോയ കണക്കും അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ട് കെ. നൗഷാദ് അലി സ്വാഗതവും എസ്.എം. മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.പി.എം.മുഹമ്മദലി റിട്ടേണിംഗ് ഓഫീസറായിരുന്നു.










