Latestsports

58-ാമത് കോഴിക്കോട് ജില്ലാ റൈഫിൾ & പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

Nano News

കോഴിക്കോട് : കോഴിക്കോട് ജില്ലാ റൈഫിൾ അസോസിയേഷൻ സംഘടിപ്പിച്ച 58-ാമത് കോഴിക്കോട് ജില്ലാ റൈഫിൾ & പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്–2026 ന്  സമാപനം.ജൂൺ 28 മുതൽ 30 വരെ തൊണ്ടയാട് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്  പതം സിംഗ് IPS മുഖ്യാതിഥിയായി. വിജയികൾക്കുള്ള മെഡലുകൾ അദ്ദേഹം വിതരണം ചെയ്തു.

കൃത്യമായ പരിശീലനവും അച്ചടക്കവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിൽ ഷൂട്ടിംഗ് കായിക ഇനത്തിന്റെ പ്രാധാന്യം തന്റെ സന്ദേശത്തിൽ അദ്ധേഹം  പറഞ്ഞു.മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 105 ഷൂട്ടർമാർ പങ്കെടുത്തു. 191 മത്സര ഇനങ്ങളിലായി റൈഫിൾ, പിസ്റ്റൾ വിഭാഗങ്ങളിൽ വിവിധ പ്രായ-കാറ്റഗറികളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരഫലങ്ങളുടെ അടിസ്ഥാനത്തിൽ 52 പുരുഷന്മാരും 24 വനിതകളും ഉൾപ്പെടെ ആകെ 76 ഷൂട്ടർമാർ 2026-ലെ സംസ്ഥാന റൈഫിൾ & പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.

റൈഫിൾ ക്ലബ്ബ് വൈസ് പ്രസിഡന്റ്  ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റൈഫിൾ ക്ലബ്ബ് സെക്രട്ടറി അഭിജിത്ത്,ചീഫ് കോച്ച് വിപിൻദാസ് വി,ശശികല.എസ്,രഞ്ജി സെബാസ്റ്റ്യൻ, ദിനൽ ആനന്ദ്, ജോർജ്ജുകുട്ടി ജോൺ, ബിജി.വി.ബി ,റൈഫിൾ ക്ലബ്ബ് മുൻ സെക്രട്ടറിയും എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമായ ശ്രീദേവനുണ്ണി എന്നിവർ സംസാരിച്ചു.വിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ജില്ലയിലെ ഷൂട്ടിംഗ് കായികരംഗത്തിന് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും സംസ്ഥാന-ദേശീയ തല മത്സരങ്ങൾക്ക് താരങ്ങളെ വാർത്തെടുക്കുന്നതിനും ഈ ജില്ലാ ചാമ്പ്യൻഷിപ്പ് വലിയ പങ്കുവഹിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. യുവതലമുറയിൽ ഷൂട്ടിംഗ് കായിക ഇനത്തോടുള്ള താൽപര്യം വർഷംതോറും വർധിച്ചുവരുന്നതിന്റെ തെളിവാണ് ഇത്തവണത്തെ മികച്ച പങ്കാളിത്തവും സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ താരങ്ങളുടെ എണ്ണവുമെന്നും അവർ പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!