climatLatest

സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു, കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്.

Nano News

കോഴിക്കോട്:സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തു രൂപപ്പെട്ടു. അറബിക്കടലിൽ കാലവർഷ കാറ്റ് മഹാരാഷ്ട്ര, ഗോവ, കർണാടക തീരങ്ങളിൽ ശക്തിപ്രാപിച്ചു.  ഈ മേഖലയിൽ വരും ദിവസങ്ങളിൽ മഴ കനക്കും. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ കാറ്റ് ശക്തമാകാൻ സഹായിക്കും.അതിന്റെ ഭാഗമായി കേരളത്തിലും വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യത. കാസർകോട്, കണ്ണൂർ ജില്ലകളിൽ ജൂലൈ 10 വരെ മഴ തുടർന്നേക്കും.മറ്റു ജില്ലകളിൽ ന്യൂനമർദ്ദം കരയോട് അടുക്കുന്ന നാളെയും മറ്റന്നാളും ചെറിയ രീതിയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു.തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദ പാത്തി കേരളത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ മഴ ലഭിക്കാൻ സഹായിക്കുന്നു.കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply

error: Content is protected !!