കണ്ണൂർ:ഒ ബി സി മത സംവരണം അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് ഒ ബി സി മോർച്ച സംഘടിപ്പിച്ച കണ്ണൂർ കളക്ടറേറ്റ് ധർണ്ണ ബി.ജെ പി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ: വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.
അസമത്വങ്ങൾ ഇല്ലാതാക്കാനുളള ഭരണഘടനാവകാശങ്ങളെ മതപ്രീണനത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സജീവൻ ആവശ്യപ്പെട്ടു.1995-ൽ ആന്ധ്രാ ഹൈക്കോടതി മതത്തിന്റെ പേരിലുള്ള OBC സംവരണം റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയും ഈ തത്വം ശരിവെച്ചിട്ടുണ്ട്. കേരളത്തിൽ ന്യൂനപക്ഷ സംവരണത്തിന്റെ ഗുണഭോക്താക്കൾ തന്നെ ഒ ബി സി സംവരണത്തിലെ 12 ശതമാനം കവർന്നെടുക്കുമ്പോൾ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുകയാണ്.മതം സംവരണത്തിന് മാനദണ്ഡമല്ല; പിന്നോക്കാവസ്ഥയാണ് മാനദണ്ഡം. ഈ ഭരണഘടനാ തത്വം കേരളത്തിലും നടപ്പാക്കണം. വി.ക.സജീവൻ കൂട്ടിച്ചേർത്തു.

ഒ.ബി.സി മോർച്ച നോർത്ത് ജില്ല പ്രസിഡണ്ട് പി.വി അരുണാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.ബി ജെ പി നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ വിനോദ് കുമാർ മുഖ്യപ്രഭാഷണവും ഒ.ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈബു കോഴിക്കോട് സമാപന പ്രസംഗവും നടത്തി

ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി വിജയൻ വട്ടിപ്രേം, ബിജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ടി. സി മനോജ്, മേഖല സെക്രട്ടറി കെ.രതീഷൻ, ഒ.ബി.സി. സംസ്ഥാന കമ്മിറ്റി അംഗം സഞ്ജയൻ മാസ്റ്റർ, സൗത്ത് ജില്ലാ പ്രസിഡണ്ട് അഭിലാഷ് വേലാണ്ടി, ജനറൽ സെക്രട്ടറിമാരായ പി.ആർ സുനിൽ, പ്രകാശൻ കൊയിലി, ഒ. രതീഷൻ എന്നിവർ പ്രസംഗിച്ചു











