Latest

പതങ്കയത്ത് കാണാതായ ഷിബിലിക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചു;മലവെള്ളപാച്ചിൽ തിരച്ചിൽ ദുഷ്ക്കരമാക്കി

Nano News

മുക്കം:പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശി ഷിബിലിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കനത്ത മലവെള്ളപ്പാച്ചിൽ തിരച്ചിലിന് തടസ്സമായി.

പതങ്കയത്ത് ടൂറിസ്റ്റുകളുമായി എത്തിയപ്പോൾ അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കുന്നതിനിടയിലാണ് മലപ്പുറം സ്വദേശിയായ ഷിബിൽ ഒഴുക്കിൽപ്പെട്ടത്. ഇന്ന് രാവിലെ മുതൽ സ്കൂബ ഡൈവേഴ്സും ഡ്രോണുകളും ഉപയോഗിച്ച് ഊർജ്ജിതമായ പരിശോധന നടത്തിയിരുന്നെങ്കിലും, ഉച്ചയോടെ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെത്തുടർന്ന് പുഴയിലിറങ്ങിയുള്ള തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു.

തുടർന്ന് കരയോട് ചേർന്നുള്ള ഭാഗങ്ങളിൽ പരിശോധന നടത്തിയ ശേഷം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായും, നാളെ രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുമെന്നും മുക്കം ഫയർ ഓഫീസർ അബ്ദുൽ ഗഫൂർ അറിയിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!