LatestPolitics

എ.സി ഷൺമുഖദാസ് കാലത്തിന് മുൻപെ സഞ്ചരിച്ച ക്രാന്ത ദർശി; മുൻ മന്ത്രി എ.കെ ശശീന്ദ്രൻ

Nano News

കോഴിക്കോട്:എ.സി ഷൺമുഖദാസ് കാലത്തിന് മുൻപെ സഞ്ചരിച്ച ക്രാന്ത ദർശിയായിരുന്നുവെന്ന് മുൻ മന്ത്രി എ.കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.
ഷൺമുഖദാസിൻ്റെ എരഞ്ഞിക്കലിലെ വസതിയിൽ എൻ.സി.പി. പ്രവർത്തകർ നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു എ.കെ.ശശീന്ദ്രൻ ജനാധിപത്യ പ്രസ്ഥാനങ്ങളും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ച് ചേരണമെന്ന ആശയം മുനോട്ട് വെക്കുകയും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന ആശയം പ്രാവർത്തികമാക്കാൻ മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു ഷൺമുഖദാസെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു.ചടങ്ങിൽ സി.കെ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഷൺമുഖദാസിൻ്റെ മകളായ ഷറീന ചോളൻ ഷബ്‌നാദാസ്. മരുമകൻ സജീവൻ തറയിൽ കോർപ്പറേഷൻ വികസന സ്റ്റാറൻറിംങ് കമ്മറ്റി ചെയർമാൻ വി.പി മനോജ്
എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്.എം. രാധാകൃഷ്ണൻ മാസ്റ്റർ
ടി.എൻ ശിവശങ്കരൻ.ഒ രാജൻ മാസ്റ്റർ
സുരേഷ് ബാബു ആലങ്കോട്
പി.സുധാകരൻ മാസ്റ്റർ എം.പി സൂര്യനാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply