Latest

അഡ്വ എം. രത്‌ന സിംഗ് മെമ്മോറിയൽ മൂട്ട് കോർട്ട് ബ്രോഷർ പ്രകാശനം ചെയ്തു.

Nano News

കോഴിക്കോട്:അഡ്വ.എം. രത്നസിംഗ് മെമ്മോറിയൽ നാഷണൽ മൂട്ട് കോർട്ട് മത്സരത്തിന്റെ ബ്രോഷർ പ്രകാശനം കോഴിക്കോട് ജില്ലാ ജഡ്‌ജി  ബിന്ദു കുമാരി വി.എസ് മൂട്ട് കോർട്ട് സെകട്ടറി അശ്വനി എ.എസിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ഗവ. ലോ കോളേജ് പ്രിൻസിപ്പാൾ  വിദ്യുത് കെ.എസ്, അഡ്വ.ഷഹീർ സിംഗ്, കോളേജ് യൂണിയൻ ഭാരവാഹികളായ ഏബൽ അബ്രഹാം, ലെന പ്രകാശ്,  കെ. മാളവിക പ്രോഗ്രാം കൺവീനർ ജിതിൻ ചെമ്മോത്ത് എന്നിവർ സംസാരിച്ചു.

ആഗസ്ത് 14, 15, 16 തീയതികളിൽ ഗവ.ലോ കോളേജിലാണ് മത്സരം നടക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ്റമ്പതോളം നിയമ വിദ്യാർത്ഥികളും നിയമജ്ഞരും മൂട്ട് കോർട്ടിൽ പങ്കെടുക്കും. ജുലായ് 16 വരെ രജിസ്ത്രർ ചെയ്യാവുന്നതാണെന്നും
മത്സര വിജയികൾക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നൽകുമെന്നും കോളേജ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.


Reporter
the authorReporter

Leave a Reply