കോഴിക്കോട്: പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാരിന് കുടപിടിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയത്തിന് ശക്തമായ താക്കീതായി സിപിഐ സമര സദസ്. കോഴിക്കോട് സിറ്റി കമ്മിറ്റി നേതൃത്വത്തിൽ കിഡ്സൺ കോർണറിന് സമീപം നടന്ന പ്രതിഷേധ സദസ് സിപിഐ ജില്ലാ അസി. സെക്രട്ടറി പി കെ നാസർ ഉ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിച്ച് രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം തിരുത്തിയെഴുതി ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ് ബിജെപി ഗവൺമെന്റെന്ന് അദ്ദേഹം പറഞ്ഞു. മുൻ എൽഡിഎഫ് ഗവൺമെന്റ് കാലത്ത് വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ച എംഒയു മരവിപ്പിച്ചത് സിപിഐ നിലപാടിന്റെ ഭാഗമായാണെന്നും പി കെ നാസർ പ റഞ്ഞു. പി അസീസ് ബാബു അധ്യക്ഷത വഹിച്ചു. എം കെ പ്രജോഷ് സ്വാഗതം പറഞ്ഞു. പി വി മാധവൻ, ഇ രമേശൻ, സാറ ജാഫർ സംസാരിച്ചു. ഒ പ്രശാന്ത്, എം രതീശൻ, യു സതീശൻ നേതൃത്വം നൽകി.










