കടലുണ്ടി:രാഷ്ട്രീയ സാമൂഹ്യ വികസന രംഗത്തെ നിസ്വാർത്ഥ സേവകനായിരുന്നു, വിട്ടുപിരിഞ്ഞ കാസിം ചാലിയമെന്ന് കടലുണ്ടി സുഹൃദ്സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കാസിംചാലിയം,ഓർമ്മകളുടെ സുഹൃദ്സായാഹ്നം പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അനിൽമാരാത്ത് അദ്ധ്യക്ഷത വഹിച്ചു.എം.സുരേന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി.സലാം വാസ്കോ, സി.വി.ബാവ,എൻ.കെ.ബിച്ചിക്കോയ, മുരളിമുണ്ടേങ്ങാട്ട്, ലേഖതൻ, എൻ.സത്യബാബു,കൃഷ്ണൻകാക്കാത്തിരുത്തി,എം.എം.മഠത്തിൽ,ടി.പി.ഇമ്പിച്ചിക്കോയ മോഹൻചാലിയം, സി.സി.അഷറഫ്,ഹുസൈൻകോയ മാളിയേക്കൽ,ജബ്ബാർ ചാലിയം,നാസർ ഷാ,കെ.ഉദയകുമാർ,ഇസ്ഹാഖ്കടലുണ്ടി,അഷ്റഫ്കാട്ടീരി,സി.കെ.സത്യൻ,വി.സി.അബ്ദുൾകരീം,അമ്പാളി മോഹനകൃഷ്ണൻ,ടി.കെ.ഹബീബ് റഹ്മാൻ,പി.ഹസ്സൻകോയ,അഷ്റഫ് മാസ്റ്റർ,കെ.വി.അബ്ദുൾ ഖാദർ,ഫാറൂഖ് കുറ്റിയിൽ,ബാപ്പു വടക്കുമ്പാട്,എന്നിവർ സംസാരിച്ചു.സുഹൃദ്സംഘം കോ ഓഡിനേറ്റർ മുസ്തഫകേളപ്പാട്ടിൽ സ്വാഗതവും ഷാനവാസ്മാരാത്ത് നന്ദിയും പറഞ്ഞു.










