Latest

ബേപ്പൂർ ഹാർബറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

Nano News

ഫറോക്ക്:ബേപ്പൂർ ഹാർബറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.വെസ്റ്റ്ഹിൽ
കോന്നാട് ബീച്ച് കൊയ്ത്തുമ്മേൽ സന്ധ്യ (36) യുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.
ഭർത്താവ് പരേതനായ വിനോദ്. മക്കൾ: വൃന്ദ, വിസ്മയ. അമ്മ ലൂസി, അച്ഛൻ പരേതനായ സത്യൻ. സഹോദരൻ സജീവ്.

ഫറോക്ക് പഴയ പാലത്തിൽ നിന്നും ഇന്നലെ രാത്രി 8:10 ഓടെയായിരുന്നു യുവതി ചാലിയാറിൽ ചാടിയത്.

പാലത്തിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്.

ഉടൻ തന്നെ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.

ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ഹാർബറിൽ കണ്ടത്.

 

 


Reporter
the authorReporter

Leave a Reply