FootballLatestsportsWorld cup football

അർജന്റീന-1, ഇന്ത്യ-0

Nano News

……….🖋️എം.സി.വസിഷ്ഠ്

അർജന്റീനയും ഇന്ത്യയും തമ്മിലുള്ളൊരു ഫുട്ബാൾ മത്സരം നമുക്ക് സങ്കൽപ്പിക്കാനാവു മോ? സങ്കല്പിക്കേണ്ട കാര്യമല്ല. ഇത് ചരിത്രത്തിൽ സംഭവിച്ചതാണ്. 42 വർഷങ്ങൾക്ക് മുമ്പ്, അതായത് 1984 ജനുവരി 14-നാണ് ഇന്ത്യയും അർജൻ്റീനയും തമ്മിൽ മത്സരിച്ചത്. മത്സരിച്ചത് അർജന്റീനയിലോ മറ്റേതെങ്കിലും രാജ്യത്തോ ആയിരുന്നില്ല. ഇന്ത്യയുടെ സ്വന്തം മണ്ണിൽ. ഒരു ലോക കപ്പിന്റെ സമയത്ത് ആ ഇന്ത്യ-അർജൻ്റീന മത്സരത്തെക്കുറിച്ചുള്ള അന്വേഷണം ഏറെ കൗതുക കരമായിരിക്കും.

ലോകമെമ്പാടും ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബാൾ ടീമാണ് അർജന്റീന. അർജന്റീനക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയും ഇന്ത്യയിൽ തന്നെ ആരാധകരുള്ള സംസ്ഥാനം കേരളവുമാണ്. അന്താരാഷ്ട്ര ഫുട്ബാളിൽ (17 വയസ്സ്, 19 വയസ്സ്, 23 വയസ്സിൽ താഴെയുള്ള മത്സരങ്ങളെ നമുക്ക് മാറ്റിനിറുത്താം) ഇന്ത്യയും അർജന്റീനയും തമ്മിൽ ഒരിക്കൽ മാത്രമേ മത്സരിച്ചിട്ടുള്ളൂ. അതായത് 1984 ജനുവരി 14 നായിരുന്നു.

ഐതിഹാസികമായ ആ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യ 0-1 എന്ന സ്കോറിന് അർജന്റീനയോട് പൊരുതിത്തോറ്റു. ഈ മത്സരം കഴിഞ്ഞ് ഏതാണ്ട് രണ്ടര വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് അർജന്റീന മാറഡോണയുടെ നേതൃത്വത്തിൽ രണ്ടാം ലോക കപ്പ് മെക്‌സിക്കോയിൽ നേടിയത്.

ഇന്ത്യയിൽ ഫുട്ബാളിനെ ജനപ്രിയമാക്കാനായിരുന്നു 1982-ൽ ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) നെഹ്റു കപ്പ് ആരംഭിച്ചത്. കായിക പ്രേമിയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ പേരിലായിരുന്നു കപ്പ്. നെഹ്റുവിന്റെ പുത്രി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 1982ലെ പ്രഥമ നെഹ്റു കപ്പ് ഉദ്ഘാടനം ചെയ്‌തത്‌. നെഹ്റു കപ്പിൻ്റെ മൂന്നാമത്തെ എഡിഷനായിരുന്നു കൽക്കത്തയിൽ അരങ്ങേറിയത്. 1983ലെ രണ്ടാം നെഹ്റു കപ്പിന് വേദിയായത് കൊച്ചിയായിരുന്നു.

 

1984 ജനുവരി 11 മുതൽ 1984 ജനുവരി 27 വരെ കൽക്കത്തയിലാണ് മൂന്നാം നെഹ്റു കപ്പ് അരങ്ങേറിയത്. ആറു ടീമുകളാണ് ഇതിൽ പങ്കെടുത്തത്. ഇതിൽ ഒരു ടീമായിരുന്നു അർജൻറീന. 1984 ജനുവരി 14 നാണ് കൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തൊണ്ണൂറായിരത്തോളം കാണികളെ സാക്ഷികളാക്കി ഇന്ത്യയും അർജൻറീനയും ഏറ്റുമുട്ടിയത്.

 

1982 ൽ ഇറ്റാലിയൻ ലോകകപ്പിൽ 21 കാരനായ മാറഡോണ കളിച്ചിരുന്നുവെങ്കിലും 1984-ൽ യുവനിരയുമായി ഇന്ത്യയിലെത്തിയെ അർജൻ്റീന ടീമിൽ മാറഡോണ അംഗമായിരുന്നില്ല. ഈ അർജന്റീന ടീമിലെ പല താരങ്ങളും പിന്നീട് അർജൻറീനയുടെ ദേശീയ ടീമിൽ അംഗങ്ങളായി മാറി. ഇതിൽ നാലു താരങ്ങൾ പിൽക്കാലത്ത് അർജൻ്റീനക്ക് വേണ്ടി ഒളിമ്പിക്‌സിലോ ലോകകപ്പ് ഫുട്ബാളിലോ കളിക്കുകയുണ്ടായി.

റൂബിൻ ജോസ് അഗ്വിറോ 1988-ൽ സിയോൾ ഒളിമ്പിക്സിൽ അർജൻ്റീനക്കു വേണ്ടി മൂന്നു മത്സരങ്ങൾ കളിച്ചിരുന്നു. അതിലൊന്ന് ബ്രസിലിനെതിരെയായിരുന്നു.

1984 നെഹ്റു കപ്പിൽ കളിച്ച അർജൻ്റീന ടീമിൽ നിന്ന് പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയത് ബുറുഷാഗയായിരുന്നു. 1986 ലോകകപ്പ് ഫൈനലിൽ ജർമ്മനിക്കെതിരെ അർജന്റീനയുടെ വിജയഗോൾ നേടിയത് ബുറുഷാഗയായിരുന്നു. 1990 ഇറ്റാലിയൻ ലോകകപ്പിലും അർജന്റീനക്കു വേണ്ടി ബുറുഷാഗ എന്ന മിഡ്‌ഫീൽഡർ കളിച്ചു.

1984 നെഹ്റു കപ്പിൽ അർജൻ്റിനക്കു വേണ്ടി കളിച്ച ഓസ്‌കാർ ഗാരിയും റിച്ചാർഡോ ഗിയസ്റ്റിയും പിന്നീട് അർജൻ്റീനിയൻ ദേശീയ ടീമിൻ്റെ ഭാഗമായി മാറി.

ഡിഫൻഡറായ ഓസ്കാർ ഗാരി 1986 ലോകകപ്പിൽ അർജൻറീനക്കു വേണ്ടി കളിച്ചപ്പോൾ റി ച്ചാർഡ് ഗിയസ്റ്റി 1986, 1990 ലോകകപ്പുകളിൽ അർജൻ്റീനയെ പ്രതിനിധീകരിച്ചു.

ഇന്ത്യൻ ഫുട്ബാൾ ടീമും താരനിബദ്ധമായിരുന്നു.

ബാബുമണി, കൃഷ്ണ്‌ണാനുഡേ, വികാസ് പാഞ്ചി, പ്രശാന്ത് ബാനർജി, ഷബീർ അലി, വിശ്വജി ത്ത് ഭട്ടാചാര്യ, നരേന്ദ്ര ഥാപ്പ തുടങ്ങിയ പ്രഗത്ഭ താരങ്ങൾ ഉൾക്കൊണ്ടതായിരുന്നു 1984 ലെ നെ ഹ്റു കപ്പിലെ ഇന്ത്യൻ ഫുട്ബാൾ ടീം.

വാശിയേറിയ ഒരു മത്സരത്തിനാണ് 1984ൽ ഈഡൻ ഗാർഡൻസിലെ തൊണ്ണൂറായിരത്തോളം വരുന്ന കാണികൾ സാക്ഷികളായത്. ഇന്ത്യയും അർജൻ്റീനയും ഇഞ്ചോടിഞ്ച് പൊരുതിയ മത്സ രത്തിൽ ഇന്ത്യ 78 മിനുട്ടോളം അർജൻ്റീനക്കെതിരെ പിടിച്ചുനിന്നു.

79-ാമത്തെ മിനുട്ടിൽ ഗരേസയാണ് അർജൻ്റീനയുടെ വിജയഗോൾ നേടിയത്. ഈ മത്സര ത്തിൽ അർജന്റീന വിജയിച്ചുവെങ്കിലും ഇന്ത്യൻ ഫുട്ബാൾ മത്സരത്തിൻ്റെ ഒരു നാടോടി ചരിത്രമായി ഈ മത്സരം ഇന്നും അവശേഷിക്കുന്നു.

നമ്മുടെ നാട്ടിൽ അർജൻറീനയുടെയും മെസ്സിയുടെയും ആരാധകരായ പുതിയ തലമുറയിൽപ്പെട്ട ഫുട്ബാൾ ആരാധകർക്ക് ഈ മത്സരത്തെക്കുറിച്ച് അറിയില്ലായിരിക്കാം. എന്നാൽ പഴയ ത ലമുറയിൽപ്പെട്ട ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ഈ ഇതിഹാസ മത്സരത്തിൻ്റെ ഓർമ്മകൾ ഇ പ്പോഴും നിലനിൽക്കുന്നു. അവസാന സ്കോർ… അതാണല്ലോ പ്രധാനം. ഇന്ത്യ-0, അർജന്റീന-1. ഇനി എപ്പോഴാണ് ഇന്ത്യ ഫുട്ബാളിൽ അർജൻ്റീനയുമായി മത്സരിക്കുക. നമുക്ക് കാത്തിരുന്ന് കാണാം.


Reporter
the authorReporter

Leave a Reply