കോഴിക്കോട്:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ഡയറക്ട് ടാക്സ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ ദേശീയ കോൺഫറൻസ് ആരംഭിച്ചു. ICAI യുടെ കോഴിക്കോട് ശാഖ സംഘടിപ്പിച്ച പരിപാടി ഡോ. അബ്ദുസമദ് സമദാനി എം.പി ഉദ്‌ഘാടനം ചെയ്തു.രാജ്യത്തിൻ്റെ സാമ്പത്തിക നയ രൂപീകരണത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമാർ വലിയ പങ്കു വഹിക്കേണ്ടതുണ്ടെന്നും, വ്യക്തികളുടെയും സഥാപനങ്ങളുടെയും സാമ്പത്തിക പ്രവർത്തനങ്ങളിൽ ആഴത്തിൽ ഉള്ള പരിചയം അവർ ഇതിനായി ഉപയോഗിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ICAI കോഴിക്കോട് ശാഖാ ചെയർപേഴ്സൺ CA അത്ഭുത ജ്യോതി സ്വാഗതം പറഞ്ഞ ചടങ്ങിൽ, ICAI ഡയറക്ട് ടാക്സ് കമ്മിറ്റിയുടെ ചെയർമാൻ CA ചന്ദ്രശേഖർ വസന്ത് ചിറ്റാലെ ആമുഖ പ്രഭാഷണം നടത്തി. ICAI സെൻട്രൽ കൗൺസിൽ മെംബർ ജയ് ചായിറ , ICAI റീജിയണൽ കൗൺസിൽ മെമ്പർ CA . ദീപ വർഗീസ് എന്നിവർ സംസാരിച്ചു .
ICAI കോഴിക്കോട് ശാഖ , സിക്രട്ടറി രവി ചന്ദ്രശേഖർ നന്ദി പറഞ്ഞു.. ആദായനികുതി നിയമം 2025, നികുതി പരിഷ്കാരങ്ങൾ, പുതിയ നിയമ വ്യവസ്ഥകൾ, പ്രായോഗിക വെല്ലുവിളികൾ എന്നിവയെക്കുറിച്ച് പ്രമുഖർ പ്രബന്ധം അവതരിപ്പിച്ചു.










