HealthLatest

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ ബി.പി. സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Nano News

വടകര: ലോക രക്തസമ്മർദ്ദ ദിനാചരണത്തോടനുബന്ധിച്ച് വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യ രക്തസമ്മർദ്ദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വടകര മുനിസിപ്പാലിറ്റി, പോലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, ചോറോട് പഞ്ചായത്ത്, തുടങ്ങിയ ഇടങ്ങളിലായി സജ്ജീകരിച്ച പ്രത്യേക കേന്ദ്രങ്ങളിലായി നടന്ന ക്യാമ്പ് വടകര മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ. പി.കെ. ശശി ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ഹെൽത്ത് പ്രിവിലേജ് കാർഡ് ലോഞ്ച് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിധിൻ ആന്റണി നിർവ്വഹിച്ചു. ഹോസ്പിറ്റൽ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സുനിൽപ്രശാന്ത് ആർ, പി ആർ ഒ വിവേക്, മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ശ്രീമതി ഷൈനി, കൗൺസിലർ മുഹമ്മദലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൊതുജനങ്ങൾക്ക് ഏറെ എളുപ്പത്തിൽ പരിശോധന നടത്താൻ പാകത്തിൽ വിപുലമായി ഒരുക്കിയ ക്യാമ്പിൽ ആയിരത്തിഅഞ്ഞൂറോളം പേർ പങ്കെടുത്തു. ക്യാമ്പിൽ നിന്നും ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭിച്ചവർക്ക് ആശുപത്രിയിലെ ഫാമിലി മെഡിസിൻ വിഭാഗം ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും, തിരഞ്ഞെടുത്ത രക്തപരിശോധനകൾക്ക് പ്രത്യേക ഇളവുകളും ലഭിക്കുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിധിൻ ആന്റണി അറിയിച്ചു. വലിയ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ഏറെ ശ്രദ്ധേയമായി.


Reporter
the authorReporter

Leave a Reply