Accident newsLatest

ജാക്കി ലിവർ തെന്നിമാറി അപകടം; ബസ്സിനടിയിപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു

Nano News

കോഴിക്കോട്: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി ബസ്സിനടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു.

ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

ബസിനടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുകയായിരുന്നു ഗിരി പ്രസാദും മറ്റൊരു തൊഴിലാളിയും.
ഈ സമയത്ത് ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു.

ഇതോടെ ബസ്സ് ഗിരി പ്രസാദിന് മുകളിലേക്ക് ഇരിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളെയും ഫയർഫോഴ്സ് എത്തി ബസ് ഉയർത്തിയാണ് പുറത്തെടുത്തത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഗിരി പ്രസാദിനെ രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്ന തൊഴിലാളി ചികിത്സയിലാണ്.

നിലവിൽ ഗിരി പ്രസാദിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


Reporter
the authorReporter

Leave a Reply