Accident newsLatest

മൈസൂരിൽ ബസ് ഡിവൈഡറിൽ ഇടിച്ച് കയറി നാലു മലയാളികൾക്ക് ദാരുണാന്ത്യം.

Nano News

കോഴിക്കോട് :മൈസൂരിൽ
സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ച് കയറി നാലുപേർക്ക് ദാരുണാന്ത്യം.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22),റഷീദ് (45),മാഹി സ്വദേശി സാക്കിർ (27),റഫീസ് (45)
എന്നിവരാണ് മരിച്ചത്.
മൈസൂർ ചന്ന പട്ടണത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.
കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന
പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.അപകടം സംഭവിക്കുന്ന സമയത്ത് ബസ്സിൽ 36 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കൂടാതെ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു.മറ്റു യാത്രക്കാരെല്ലാം നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം.അപകടത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്.
പരിക്കേറ്റ മറ്റു യാത്രക്കാരെ
മൈസൂരിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.


Reporter
the authorReporter

Leave a Reply

error: Content is protected !!