കോഴിക്കോട്: ഒ സദാശിവനെ കോഴിക്കോട് കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. തടമ്പാട്ടുത്താഴം വാർഡിൽ നിന്നാണ് ഒ സദാശിവൻ മത്സരിച്ച് ജയിച്ചത്.
ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ രണ്ട് ഘട്ടമായിട്ടായിരുന്നു മേയർ തെരഞ്ഞെടുപ്പ്.
യു.ഡി എഫിലെ എസ് കെ അബൂബക്കർ എൻ ഡി എയിലെ നമ്പിടി നാരായണൻ എന്നിവരും മേയർ സ്ഥാനത്തേക്ക് മത്സരിച്ചു.
രണ്ടാം റൗണ്ടിൽ ഒ. സദാശിവന് 33 വോട്ടുകൾ ലഭിച്ചു.
എൽ. ഡി. എഫിൻ്റെ രണ്ട് വോട്ടുകൾ അസാധുവായി.
യു ഡിഎഫ് മേയർ സ്ഥാനാർത്ഥി എസ് .കെ.അബൂബക്കറിന് 28 വോട്ടുകൾ ലഭിച്ചു
കഴിഞ്ഞ ഭരണസമിതിയിലെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായ ഡോ.ജയശ്രീയെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു.
ജില്ലാ വരണാധികാരികൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് മേയർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.










