കോഴിക്കോട് : ചിറക്കൽ രജീഷ് പണിക്കർ എഴുതി സംവിധാനം ചെയ്ത,സുബോധ് കോഴിക്കോട് സംഗീതസംവിധാനവും ഓർക്കസ്‌ട്രേഷനും നിർവഹിച്ച് ഗോമേഷ് ഗോപാൽ ആലപിച്ച ” എന്റെ അകത്തോ…നിന്റെ അകത്തോ…” അയ്യപ്പഭക്തി ഗാനം ഗാനരചയിതാവും കവിയുമായ പി കെ ഗോപി പ്രകാശനം ചെയ്തു. ഒ.കെ ശ്രീലേക് ക്യാമറയും എഡിറ്റിംഗും നിർവഹിച്ച ഗാനം പീകോക്ക് ക്രിയേഷൻസ് ആണ് പുറത്തിറക്കിയത്. ജയേഷും സുബോധും ചേർന്നാണ് ഗാനത്തിന്റെ കോറസ് പാടിയിരിക്കുന്നത്.











