GeneralLocal News

ട്രെയിന്‍ തട്ടി തൊഴിലാളികള്‍ മരിച്ച സംഭവം: സുരക്ഷ ഉറപ്പാക്കാത്തതില്‍ കരാറുകാരനെതിരെ കേസ്

Nano News

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണ കരാര്‍ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസ്. ഇയാളുടെ കരാര്‍ റദ്ദാക്കിയതായും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കരാറുകാരന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല. റെയില്‍വേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാര്‍ നല്‍കിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികള്‍ സ്റ്റേഷനിലേക്ക് പോകാന്‍ റോഡിന് പകരം അനുമതിയില്ലാതെ റെയില്‍വേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തില്‍ വേഗ നിയന്ത്രണമില്ലെന്നും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരിച്ച തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചായും റെയില്‍ വേ വ്യക്തമാക്കി.

ട്രെയിന്‍ തട്ടി പുഴയില്‍ വീണ തൊഴിലാളിക്കായുള്ള തിരച്ചില്‍ ഞായറാഴ്ച രാവിലെ പുനഃരാരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കൊച്ചിന്‍ പാലത്തില്‍ കരാര്‍ തൊഴിലാളികളായ മൂന്നുപേര്‍ ട്രെയിനിടിച്ചു മരിച്ചത്. ഒരാള്‍ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത് .


Reporter
the authorReporter

Leave a Reply

error: Content is protected !!