General

രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

Nano News

കോഴിക്കോട് വിലങ്ങാട് ചൊവ്വാഴ്ച അര്‍ധരാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു (59)വിന്റെ മൃതദേഹം കണ്ടു. അപകടസ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

ചൊവ്വാഴ്ച്ച അര്‍ധരാത്രി 12മണിയോടെയാണ് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടൽ ഉണ്ടായത്. ആദ്യത്തെ ഉരുള്‍പൊട്ടലില്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയതായിരുന്നു മാത്യു. മിനിറ്റുകള്‍ക്കുള്ളില്‍ അടുത്ത ഉരുള്‍പൊട്ടൽ ഉണ്ടായി. അടുത്തുള്ള കടയിലേക്ക് കയറിനിന്ന മാത്യുവിനെ മലവെള്ളപ്പാച്ചിലില്‍ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല.

വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂര്‍, പന്നിയേരി മേഖലകളില്‍ തുടര്‍ച്ചായി 9 തവണയാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. തകര്‍ന്ന റോഡുകളും പാലങ്ങളും അറ്റകുറ്റ പണി നടത്തി നന്നാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.


Reporter
the authorReporter

Leave a Reply