കോഴിക്കോട്:ഫർണിച്ചർ മാനുഫാക്‌ചേഴ്സ് & മർച്ചൻ്റസ് അസോസിയേഷൻ (ഫ്യുമ്മ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് ആയി ബിജു കുന്നത്ത്, വൈസ് പ്രസിഡൻ്റ് ഷമീർപാർക്ക് ജനറൽ സെക്രട്ടറിയായി മുജീബ് റഹ്‌മാൻ ഇടക്കണ്ടി, സെക്രട്ടറിമാരായി മുസ്തഫ കൊമ്മേരി, റിയാസ് ചേറ്റൂൽ ട്രഷററായി സലിം ഡെക്കോറ എന്നിവരെ തിരഞ്ഞെടുത്തു.
കാലിക്കറ്റ് ചേമ്പർ ഹാളിൽ ജില്ലാ പ്രസിഡണ്ട് അഹമ്മദ് പേങ്കാടൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗം ഫ്യുമ്മ സംസ്ഥാന രക്ഷാധികാരി എം. എം ചിസ്തി ഉദ്ഘാടനം ചെയ്തു.
അംഗങ്ങൾക്ക് വേണ്ടി സംഘടന നടപ്പിലാക്കുന്ന ഇരുപത്തിഅഞ്ച് ലക്ഷം രൂപയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ആർദ്രം രജിസ്ട്രേഷൻ ഉദ്ഘാടനം സംസ്ഥാന ജന സെക്രട്ടറി ഷാജി മൻഹർ ഊഘാടനം ചെയ്തു..
സംസ്ഥാന ഭാരവാഹികളായ പ്രസീത് ഗുഡ് വേ, റാഫി പുത്തൂർ, മുൻ ജില്ലാ പ്രസിഡണ്ടുമാരായ ഫെദർ ലൈൻ, ഷെരിയാർ കാഫ്കോ, ബാബുചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു


