കോഴിക്കോട്: ലഭ്യമായിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് പാവപ്പെട്ട ജനങ്ങളെ അതി ദാരിദ്രത്തിലേക്ക് തള്ളിയിടുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായ് വിജയൻ. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ വ്യാപാരമന്ദിര ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതൽ ആശ്വാസമായി പാവപ്പെട്ടവർക്ക് മാറിയിരുന്ന ഒന്നായിരുന്നു തൊഴിലുറപ്പ് പദ്ധതി.പദ്ധതിയുടെ ഭാഗമായി വരുന്ന ചെലവ് മുഴുവൻ നേരത്തെ കേന്ദ്ര ഗവൺമെന്റായിരുന്നു വഹിച്ചിരുന്നത്.ഇപ്പോൾ നല്ലൊരു ഭാഗം സംസ്ഥാനങ്ങളുടെ പുറത്തേക്കായി. തൊഴിലുറപ്പ് പദ്ധതി വലിയ തകർച്ച നേരിടാൻ പോകുന്നു.ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെടുന്ന രാഷ്ട്രമാണ് നമ്മുടേത്.അതി സമ്പന്നർക്ക് വലിയ തോതിലുള്ള ആനുകൂല്യങ്ങൾ അനുവദിക്കുകയാണ്.ഇത്തരക്കാർ വായ്പിയെടുത്താൽ കൃത്യമായി തിരിച്ചടയ്ക്കില്ല.അത് ഗവൺമെൻറ് എഴുതിത്തള്ളും. നമുക്കത് സങ്കൽപ്പിക്കാൻ കഴിയുമോ എന്നും പാവപ്പെട്ടവന്റ വായ്പ എഴുതിത്തള്ളാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 2014 മുതൽ 2022 വരെ ഇത്തരത്തിൽ എഴുതിത്തള്ളിയ കോർപ്പറേറ്റുകളുടെ കടം പതിഞ്ച് ലക്ഷം കോടി രൂപയോളമാണെന്നും ഇതാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്ന നയമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മേയർ ഒ.സദാശിവൻ അധ്യക്ഷനായി. പി.കെ.ഗിരീഷ് മെമ്മോറിയൽ ഹാൾ ഉദ്ഘാടനം പി.എ.മുഹമ്മദ് റിയാസ് എം.എൽഎ നിർവ്വഹിച്ചു. വ്യാപാരി മിത്ര മരണാനന്തര സഹായ വിതരണം അഡ്വ.ഫൈസൽ ബാബു എം.എൽ.എ നിർവ്വഹിച്ചു. വ്യാപാരിമിത്ര ഓഫീസ് ഉദ്ഘാടനം വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു, ജില്ലാ കമ്മിറ്റി ഓഫീസ് സമ്മാന പദ്ധതി സമ്മാനദാനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ്കോയ തുടങ്ങിയവർ നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സൂര്യ അബ്ദുൾഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ജിഷാ ശബരീഷ്, പി.ഗവാസ്, സലീം മടവൂർ, അബ്‌ദുൾ ഗഫൂർ രാജധാനി, കെ.എം.റഫീഖ് എന്നി വർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്‌റ്റ്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം വരുൺ ഭാസ്ക്കർ നന്ദി പറഞ്ഞു.


