• Home  
  • പാചകവാതക വിലവർദ്ധനവ് പിൻവലിക്കണം: സി.എഫ് .കെ
- Latest

പാചകവാതക വിലവർദ്ധനവ് പിൻവലിക്കണം: സി.എഫ് .കെ

കോഴിക്കോട് : വർധിപ്പിച്ച പാചകവാതക ഇന്ധന വില അടിയന്തരമായി കേന്ദ്ര സർക്കാർ കുറയ്ക്കണമെന്ന് സി.എഫ്.കെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുടുംബ ബഡ്ജറ്റ് പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് നിലവിലെ വില വർദ്ധനവ്. കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ജനങ്ങൾ മുക്തമാകുന്നതിന് മുൻമ്പ് ഇത്തരം അമിതഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ക്രൂരതയാണെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുറവിൻ്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ പൊതുമേഖലാ എണ്ണക്കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. ഗാർഹിക ആവശ്യ ങ്ങൾക്കുള്ള സമ്പ്‌സിഡികൾ വെട്ടിക്കുറച്ചതും […]

കോഴിക്കോട് : വർധിപ്പിച്ച പാചകവാതക ഇന്ധന വില അടിയന്തരമായി കേന്ദ്ര സർക്കാർ കുറയ്ക്കണമെന്ന് സി.എഫ്.കെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുടുംബ ബഡ്ജറ്റ് പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് നിലവിലെ വില വർദ്ധനവ്. കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ജനങ്ങൾ മുക്തമാകുന്നതിന് മുൻമ്പ് ഇത്തരം അമിതഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ക്രൂരതയാണെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.
അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുറവിൻ്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ പൊതുമേഖലാ എണ്ണക്കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. ഗാർഹിക ആവശ്യ ങ്ങൾക്കുള്ള സമ്പ്‌സിഡികൾ വെട്ടിക്കുറച്ചതും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. ഇന്ധനവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും യോഗം വിലയിരുത്തി.
വിലവർദ്ധനവിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ചെയർമാൻ സക്കരിയ്യ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ ഭാരവാഹികളായി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.പി മൊയ്തീൻ കോയ കണ്ണൻ കടവ്, ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ കോഴിക്കോട് ,ജില്ലാ ട്രഷറർ എം. അർഷാദ്, അബ്‌ദുൾ ഷുക്കൂർ(ജില്ലാ കോ-ഓർഡിനേറ്റർ), ഹമീദ് സി.പി. ( സെക്രട്ടറി), ശബരിമുണ്ടക്കൽ (വൈസ് ചെയർമാൻ), കൊടമ്പാട്ടിൽ അസീസ്, അശോകൻ കൊയിലാണ്ടി (വർക്കിംങ്ങ് പ്രസിഡണ്ടുമാർ) എന്നിവരെ തെരഞ്ഞെടുത്തു.കെ കെ മുഹമ്മദ്ബഷീർ( സംസ്ഥാന വൈസ് ചെയർമാൻ) അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹീര. കെ. എസ്സ് , ഗോപാലകൃഷ്ണൻ നന്ത്യേലത്ത്,കെ.പി. അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു. ബാവൻകുട്ടി താമരശ്ശേരി നന്ദിയും പറഞ്ഞു .

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.