• Home  
  • പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ
- Achievement - Education - Latest

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. 77.97 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനം 77.81 ആയിരുന്നു. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 3,72,423 പേർ പരീക്ഷ എഴുതി. ഇതിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68. 41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികൾ പരീക്ഷ എഴുതി. 4.25 ലക്ഷം […]

തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. 77.97 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനം 77.81 ആയിരുന്നു. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ.

ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 3,72,423 പേർ പരീക്ഷ എഴുതി. ഇതിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68. 41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികൾ പരീക്ഷ എഴുതി.

4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വർഷ ഹയർ സെക്കൻഡറി ഫലത്തിനൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം ലഭ്യമാകും.

 

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.