• Home  
  • വയനാട്ടിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ പ്രൊമോട്ടറെ പിരിച്ചുവിട്ടു
- General

വയനാട്ടിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ പ്രൊമോട്ടറെ പിരിച്ചുവിട്ടു

വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ നടപടി. ട്രൈബൽ പ്രമോട്ടർക്കെതിരെയാണ് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൻ്റെ നടപടി. സംഭവത്തിൽ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറക്കി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എടവക വീട്ടിച്ചാൽ ഉന്നതിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് വീട്ടിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ഓട്ടോയിൽ കൊണ്ടു പോകേണ്ടി വന്നത്. ഇന്നലെ 10 മണിയോടെയാണ് വായോധിക മരിച്ചത്. വൈകുന്നേരം നാല് വരേ ആംബുലൻസിനു വേണ്ടി കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്ന് പരാതി. പിന്നാലെയാണ് […]

വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ നടപടി. ട്രൈബൽ പ്രമോട്ടർക്കെതിരെയാണ്
പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൻ്റെ നടപടി. സംഭവത്തിൽ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറക്കി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എടവക വീട്ടിച്ചാൽ ഉന്നതിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് വീട്ടിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ഓട്ടോയിൽ കൊണ്ടു പോകേണ്ടി വന്നത്. ഇന്നലെ 10 മണിയോടെയാണ് വായോധിക മരിച്ചത്. വൈകുന്നേരം നാല് വരേ ആംബുലൻസിനു വേണ്ടി കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്ന് പരാതി. പിന്നാലെയാണ് മൃതദേഹം ഓട്ടോയിൽ കൊണ്ടു പോയത്.

മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണുള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനാൽ ആദിവാസി വിഭാഗക്കാർക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മുൻപും ആളുകൾ മരിക്കുമ്പോൾ ആംബുലൻസുകൾ ലഭ്യമായിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിൻ്റെ സ്വന്തം മണ്ഡലമാണിത്.

അതേസമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന്‌ മന്ത്രി ഒ ആർ കേളു പറഞ്ഞു. “ഇത്‌ അന്വേഷിക്കും. എടവക പഞ്ചായത്തിനോട്‌ ചേർന്നുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആംബുലൻസ്‌ ഉണ്ടായിരുന്നു. ഇതിന്‌ സമീപത്താണ്‌ മരിച്ച ചുണ്ടയുടെ ഉന്നതി. പഞ്ചായത്തിലെ വിവിധ സന്നദ്ധ സംഘടനകൾക്കും രാഷ്ട്രീയ പാർടികൾക്കും ആംബുലൻസ് ഉണ്ട്.” ഇതൊന്നും ഉപയോഗിച്ചില്ല എന്നത് ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം താൽക്കാലിക ജീവനക്കാരനായ മഹേഷിനെ പിരിച്ചുവിട്ടതിൽ മറ്റ് ട്രൈബ‌ൽ പ്രമോട്ടർമാർ ഇന്ന് പ്രതിഷേധിക്കും.

രണ്ട് ആംബുലൻസുകൾ പര്യാപ്തമല്ലെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് പിരിച്ചുവിട്ട ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാർ പറഞ്ഞു. ഇക്കാര്യം വകുപ്പ് മന്ത്രിക്കും അറിയാം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തും വീഴ്ചയുണ്ട്. പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകളും വരാൻ തയ്യാറാകില്ല. ഉത്തരവാദി താൻ അല്ലാതിരുന്നിട്ടും കടുത്ത നടപടി നേരിടേണ്ടി വന്നിരിക്കുന്നെന്നും മഹേഷ് പ്രതികരിച്ചു.

സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്‍റ് ഉന്നതിയിലെ സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനാണ് മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.