• Home  
  • മനുഷ്യാവകാശ കമ്മീഷൻ ഉപന്യാസ മത്സരം: നിധി ജീവന് ഒന്നാംസ്ഥാനം
- General - Local News

മനുഷ്യാവകാശ കമ്മീഷൻ ഉപന്യാസ മത്സരം: നിധി ജീവന് ഒന്നാംസ്ഥാനം

തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ‘തടവുകാരുടെ അന്തസ്സിനുള്ള അവകാശം മനുഷ്യാവകാശ കാഴ്ചപ്പാടിൽ‘ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കോഴിക്കോട് ഗവ. ലാ കോളേജിലെ ത്രിവത്സര എൽ. എൽ. ബി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി നിധി ജീവൻ ഒന്നാം സ്ഥാനത്തിന് അർഹയായതായി കമ്മീഷൻ സെക്രട്ടറി സുചിത്ര കെ. ആർ. അറിയിച്ചു. കൊച്ചി സർവ്വകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ പഞ്ചവത്സര ബി.കോം – എൽ.എൽ.ബി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി സി.രാഖേന്ദു മുരളിക്കാണ് രണ്ടാം […]

തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ‘തടവുകാരുടെ അന്തസ്സിനുള്ള അവകാശം മനുഷ്യാവകാശ കാഴ്ചപ്പാടിൽ‘ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കോഴിക്കോട് ഗവ. ലാ കോളേജിലെ ത്രിവത്സര എൽ. എൽ. ബി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി നിധി ജീവൻ ഒന്നാം സ്ഥാനത്തിന് അർഹയായതായി കമ്മീഷൻ സെക്രട്ടറി സുചിത്ര കെ. ആർ. അറിയിച്ചു.

കൊച്ചി സർവ്വകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ പഞ്ചവത്സര ബി.കോം – എൽ.എൽ.ബി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി സി.രാഖേന്ദു മുരളിക്കാണ് രണ്ടാം സ്ഥാനം.

തിരുവനന്തപുരം ഗവ. ലാ കോളേജിലെ ബി.എ. എൽ.എൽ.ബി ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനി ജി.ആർ. ശിവരഞ്ജിനിക്കാണ് മൂന്നാം സ്ഥാനം.

വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 10 ന് തിരുവനന്തപുരം പ്രിയദർശിനി പ്ലാനിറ്റോറിയം സെമിനാർ ഹാളിൽ നടക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തിൽ നിയമമന്ത്രി പി രാജീവ് നിർവ്വഹിക്കും.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.