• Home  
  • പി.എസ്.സി നിയമന അഴിമതിയിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പങ്ക് അന്വേഷിക്കണം: കെ.പി.പ്രകാശ്ബാബു
- Politics

പി.എസ്.സി നിയമന അഴിമതിയിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പങ്ക് അന്വേഷിക്കണം: കെ.പി.പ്രകാശ്ബാബു

പി.എസ്.സി നിയമന അഴിമതിയിൽ ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ ചെറുവണ്ണൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി.ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. പി.എസ്.സി നിയമന അഴിമതിയിൽ പാർട്ടി നേതാക്കൾക്കതിരെ നടപടിയെടുത്ത് പ്രശ്നം ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,അഭ്യസ്ഥ വിദ്യരായ ലക്ഷക്കണക്കിന് യുവതി യുവാക്കളുടെ പ്രതീക്ഷകളാണ് പിണറായി സർക്കാർ ഇല്ലാതാക്കിയത്, 25 കോടി ജനങ്ങൾ ഉള്ള ഉത്തർപ്രദേശിൽ 8 പി.എസ്.സി അഗങ്ങൾ മാത്രമാണെന്നിരിക്കെ കേരളത്തിൽ 21 പി.എസ്.സി അംഗങ്ങളെ നിയമിച്ചത് ഭരണഘടനാ സ്ഥാപനം കച്ചവടവൽക്കരിക്കാനാണ്,5 […]

പി.എസ്.സി നിയമന അഴിമതിയിൽ ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ ചെറുവണ്ണൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി.ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. പി.എസ്.സി നിയമന അഴിമതിയിൽ പാർട്ടി നേതാക്കൾക്കതിരെ നടപടിയെടുത്ത് പ്രശ്നം ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,അഭ്യസ്ഥ വിദ്യരായ ലക്ഷക്കണക്കിന് യുവതി യുവാക്കളുടെ പ്രതീക്ഷകളാണ് പിണറായി സർക്കാർ ഇല്ലാതാക്കിയത്, 25 കോടി ജനങ്ങൾ ഉള്ള ഉത്തർപ്രദേശിൽ 8 പി.എസ്.സി അഗങ്ങൾ മാത്രമാണെന്നിരിക്കെ കേരളത്തിൽ 21 പി.എസ്.സി അംഗങ്ങളെ നിയമിച്ചത് ഭരണഘടനാ സ്ഥാപനം കച്ചവടവൽക്കരിക്കാനാണ്,5 വർഷം മുമ്പ് നടന്ന പി.എസ്.സി നിയമന തട്ടിപ്പ് അന്വേഷിക്കാതെ അടിച്ചറിച്ചതും ഇത്തരത്തിൽ അഴിമതി നടത്താനാണ്.


ഒരു പ്രാദേശിക നേതാവിന് പി.എസ്.സി നിയമനത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്നിരിക്കെ ഇക്കാര്യത്തിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്നും പിടിക്കപ്പെട്ടപ്പോൾ പ്രാദേശിക നേതാവിനെ പഴിചാരി തലയൂരാനുള്ള പരിശ്രമമാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് വാർത്തകൾ വന്ന സ്ഥിതിക്ക് മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡൻ്റെ ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, കെ.പി.വേലായുധൻ, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, ബി.ജെ.പി മണ്ഡലം ജന:സെക്രട്ടറി ഷിംജീഷ് പാറപ്പുറം , മണ്ഡലം വൈസ് പ്രസിഡൻ്റ് സി.സാബുലാൽ,ഗിരീഷ് പി മേലേടത്ത്,സജീഷ് കാട്ടുങ്ങൽ, മണ്ഡലം സെക്രട്ടറി ഷിബീഷ് എ.വി, അഖിൽ പ്രസാദ്, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് എം.വിജിത്ത്,മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് വിന്ധ്യാസുനിൽ , എസ്.സി മോർച്ച മണ്ഡലം പ്രസിഡൻ്റ് ടി.സബീഷ്ലാൽ, ന്യൂനപക്ഷ മോർച്ച
മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ മൻസൂർ,ഒ.ബി.സി മണ്ഡലം പ്രസിഡൻ്റ് യു.സഞ്ജയൻ, ഏരിയ പ്രസിഡൻ്റുമാരായ ഷിത്തു ആളത്ത്, പ്രബീഷ് ഇ.ടി, സതീശൻ കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.