• Home  
  • ബിജെപി സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു; പ്രകാശ് ജാവദേക്കര്‍ വീണ്ടും കേരള പ്രഭാരി
- Politics

ബിജെപി സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു; പ്രകാശ് ജാവദേക്കര്‍ വീണ്ടും കേരള പ്രഭാരി

ന്യൂഡല്‍ഹി: സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ച് ബിജെപി. പ്രകാശ് ജാവദേകര്‍ തന്നെ കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി തുടരും. സഹപ്രഭാരിയായി കേരളത്തിന്റെ ചുമതലയുള്ള പാര്‍ലമെന്റ് അംഗം അപരാജിത സാരംഗിയും തുടരും. വീണ്ടും ദേശീയ നേതൃത്വത്തിലേക്ക് വി മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടിയതിന് പിന്നാലെയാണ് തീരുമാനം. വി മുരളീധരന് ലഭിച്ചിരിക്കുന്നത് ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ സഹ ചുമതലയാണ്. ഒരു ഇടവേളക്ക് ശേഷമാണ് വി മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്. ബിജെപി ദേശീയ സെക്രട്ടറിയായ അനില്‍ […]

ന്യൂഡല്‍ഹി: സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ച് ബിജെപി. പ്രകാശ് ജാവദേകര്‍ തന്നെ കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി തുടരും. സഹപ്രഭാരിയായി കേരളത്തിന്റെ ചുമതലയുള്ള പാര്‍ലമെന്റ് അംഗം അപരാജിത സാരംഗിയും തുടരും. വീണ്ടും ദേശീയ നേതൃത്വത്തിലേക്ക് വി മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടിയതിന് പിന്നാലെയാണ് തീരുമാനം.


വി മുരളീധരന് ലഭിച്ചിരിക്കുന്നത് ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ സഹ ചുമതലയാണ്. ഒരു ഇടവേളക്ക് ശേഷമാണ് വി മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്.

ബിജെപി ദേശീയ സെക്രട്ടറിയായ അനില്‍ ആന്റണിയെ മേഘാലയയുടെയും നാഗാലാന്റിന്റേയും ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അനില്‍ ആന്റണി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് പദവികളിലേക്ക് നിയമിച്ചത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.