• Home  
  • സ്വഛ ഭാരത് മിഷൻ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. അഡ്വ.വി.കെ.സജീവൻ
- Latest - Politics

സ്വഛ ഭാരത് മിഷൻ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്:ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ച ഭാരതത്തിൻ്റെ അഭിമാന പദ്ധതിയായ സ്വഛ ഭാരത് മിഷൻ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് കോഴിക്കോട് കോർപ്പറേഷൻ നടത്തുന്നത്. കേന്ദ്ര പദ്ധതികളെ രാഷ്ട്രീയ വിരോധം മൂലം തകർക്കാനുള്ള ശ്രമത്തിൽ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ് കോർപ്പറേഷൻ ചെയ്തു കൊണ്ടിരിക്കുന്നത്.ശുചിത്വഭാരത പദ്ധതി പേര്മാറ്റി അഴക് പദ്ധതിയാക്കി ശുചിത്വ പ്രോട്ടോക്കോൾ പ്രഖ്യാപിച്ച കോർപറേഷൻ പരിധിയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ്.ശുചിത്വ സംസ്കാരത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊളളാൻ അധികൃതർ തയ്യാറാകണം. മലാപ്പറമ്പ് തൊണ്ടയാട് ബൈപ്പാസിൽ റോഡിന്റെ ഇരുവശവും കക്കൂസ് മാലിന്യം പുറന്തള്ളി പ്രദേശവാസികളുടെ ജീവിതം […]

കോഴിക്കോട്:ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ച ഭാരതത്തിൻ്റെ അഭിമാന പദ്ധതിയായ സ്വഛ ഭാരത് മിഷൻ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് കോഴിക്കോട് കോർപ്പറേഷൻ നടത്തുന്നത്.

കേന്ദ്ര പദ്ധതികളെ രാഷ്ട്രീയ വിരോധം മൂലം തകർക്കാനുള്ള ശ്രമത്തിൽ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ് കോർപ്പറേഷൻ ചെയ്തു കൊണ്ടിരിക്കുന്നത്.ശുചിത്വഭാരത പദ്ധതി പേര്മാറ്റി അഴക് പദ്ധതിയാക്കി ശുചിത്വ പ്രോട്ടോക്കോൾ പ്രഖ്യാപിച്ച കോർപറേഷൻ പരിധിയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ്.ശുചിത്വ സംസ്കാരത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊളളാൻ അധികൃതർ തയ്യാറാകണം.

മലാപ്പറമ്പ് തൊണ്ടയാട് ബൈപ്പാസിൽ റോഡിന്റെ ഇരുവശവും കക്കൂസ് മാലിന്യം പുറന്തള്ളി പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്ന മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കാതെ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളാകുന്നതിൽ പ്രതിഷേധിച്ച്
ബിജെപി നോർത്ത് മണ്ഡലം കമ്മിറ്റി ഹെൽത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ. മണ്ഡലം വൈസ് പ്രസിഡന്റ് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, സംസ്ഥാന സമിതി അംഗവും ചേവരമ്പലം വാർഡ്‌ കൗൺസിലറുമായ സരിത പറയേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.രജിത്ത് കുമാർ, കെ.ജിതിൻ തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.