• Home  
  • കെ.പി.ഉമ്മർ അവാർഡുകൾ സമ്മാനിച്ചു
- Art & Culture - Cinema - Latest

കെ.പി.ഉമ്മർ അവാർഡുകൾ സമ്മാനിച്ചു

കണ്ണൂർ: മലയാള ചലച്ചിത്ര സൗഹൃദവേദിയും എയറോസിസ് കോളേജും സംയുക്തമായി നടത്തിയ ചലച്ചിത്രനടൻ കെ.പി.ഉമ്മർ പുരസ്കാര സമർപ്പണം മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ്കുമാർ, സംഘാടകസമിതി ഭാരവാഹികളായ റഹിം പൂവാട്ടുപറമ്പ്, പി.പി.സക്കറിയ, എം.ടി.പ്രകാശൻ, സനീഷ് ജെയിംസ് എന്നിവർ പ്രസംഗിച്ചു. നടന്മാരായ സിബി തോമസ്, പി.പി.കുഞ്ഞികൃഷ്ണൻ, മനോജ്, സംവിധായകൻ ഷെരീഫ് ഈസ, നോവലിസ്റ്റുകളായ ബേപ്പൂർ മുരളീധര പണിക്കർ, പ്രൊഫസർ കെ.പി.മാത്യു, […]

കണ്ണൂർ: മലയാള ചലച്ചിത്ര സൗഹൃദവേദിയും എയറോസിസ് കോളേജും സംയുക്തമായി നടത്തിയ ചലച്ചിത്രനടൻ കെ.പി.ഉമ്മർ പുരസ്കാര സമർപ്പണം മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ്കുമാർ, സംഘാടകസമിതി ഭാരവാഹികളായ റഹിം പൂവാട്ടുപറമ്പ്, പി.പി.സക്കറിയ, എം.ടി.പ്രകാശൻ, സനീഷ് ജെയിംസ് എന്നിവർ പ്രസംഗിച്ചു.

നടന്മാരായ സിബി തോമസ്, പി.പി.കുഞ്ഞികൃഷ്ണൻ, മനോജ്, സംവിധായകൻ ഷെരീഫ് ഈസ, നോവലിസ്റ്റുകളായ ബേപ്പൂർ മുരളീധര പണിക്കർ, പ്രൊഫസർ കെ.പി.മാത്യു, ഡോക്ടർ ശശികല പണിക്കർ, തമ്പാൻ മേലാചാരി, ഗാനരചയിതാവ് ടി.പി.രഞ്ജിത്ത് പത്മനാഭൻ, സംഗീതസംവിധായകൻ പ്രിയേഷ് പേരാവൂർ, മാതൃഭൂമി ന്യൂസ് ടിവി ന്യൂസ് എഡിറ്റർ ഡോക്ടർ ജി.പ്രസാദ്കുമാർ, മലയാള മനോരമ റിപ്പോർട്ടർ ദീപ്തി പെല്ലിശേരി, ചന്ദ്രിക റിപ്പോർട്ടർ ഫൈസൽ മാടായി, കേരളവിഷൻ റിപ്പോർട്ടർ റിയാസ് കെ.എം.ആർ., കണ്ണൂർ മീഡിയ എഡിറ്റർ ശിവദാസൻ കരിപ്പാൽ, കണ്ണൂർവിഷൻ ന്യൂസ് റീഡർ കൃഷ്ണേന്ദു എം ഭാസ്കരൻ, വീഡിയോ ആൽബം സംവിധായകൻ ഗിരീഷ് പെരുവയൽ, ഷോർട്ട് ഫിലിം സംവിധായകൻ ജലീൽ ബാദുഷ, കണ്ണൂർ കോർപ്പറേഷൻ എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.