വടകര:കേരളത്തെ നടുക്കിയ പ്രകൃതിദുരന്തങ്ങളിലെല്ലാം കടലുമായി മല്ലടിച്ചു കൊണ്ട് സ്വന്തം ജീവൻ തൃണവൽക്കരിച്ച് പ്രവർത്തിച്ച മത്സ്യ പ്രവർത്തകരോട് ക്രൂരമായ സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചത്.ഏതൊരു പദ്ധതി ആവിഷ്കരിച്ചാലും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് കേന്ദ്രഫിഷറീസ് വകുപ്പ് മന്ത്രി നാല് തവണയിലധികമായി കേരളം സന്ദർശിച്ചു കൊണ്ട് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും പറഞ്ഞിട്ടും കൃത്യമായി കേന്ദ്ര സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികൾ പാവപ്പെട്ടവരിലേക്കെത്തിക്കാൻ പരിശ്രമിക്കാതെ മത്സ്യ പ്രവർത്തകരെ തഴയുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചത്. ഇന്ന് നമ്മുടെ കേരളം ഒരു ദുരന്തമുഖത്തെ അതിജീവിച്ചത് മത്സ്യ പ്രവർത്തകരുടെ മനസ്സിൻ്റെ കരുത്തും ശാരീരിക ക്ഷമത കൊണ്ടും മാത്രമാണെന്ന കാര്യം മറന്നു കൊണ്ടാണ് കേരളത്തിൻ്റെ ഭരണകൂടം മുന്നോട്ട് പോകുന്നത്.
കേരളീയം പരിപാടിക്ക് വേണ്ടി ഇരുപത്തി ഏഴ് കോടി രൂപ ധൂർത്തടിച്ച് മാമാങ്കം നടത്തിയ വേദിയിൽ നിന്ന് കൊണ്ട് പ്രശസ്ത സിനിമാ താരം മമ്മുട്ടി നടത്തിയ പ്രഖ്യാപനം കേരളത്തെ കണ്ട് പഠിക്കണമെന്നാണെങ്കിൽ കഴിഞ്ഞ കാലത്തെ കേരളമല്ല ഇന്നത്തെ കേരളമെന്ന് മമ്മുട്ടി സാർ മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇന്നത്തെ കേരളമെന്നത് മയക്കുമരുന്നിന്നടിമപ്പെട്ട് ഒരു വിഭാഗം ആളുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുന്നോട്ട് പോകുന്ന ഒരു സംസ്ഥാനം കുറ്റകൃത്യ നിരക്കിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏതൊരാൾക്കും ഏതു സമയത്തും എവിടെ വേണമെങ്കിലും ബോംബ് സ്ഫോടനം നടത്താമെന്ന രഹസ്യാന്വേഷണ സംവിധാനം മാത്രം നിലനിൽക്കുന്ന സംസ്ഥാനം ഇത്തരം ഒരു സംസ്ഥാനത്തേ കണ്ടാണോ ഇവിടുത്തെ ജനം പഠിക്കേണ്ട തെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത് കൊണ്ട് മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയുടെ സമ്പൂർണ്ണ പരാജയത്തെ മറച്ചുവെച്ചു കൊണ്ട് കേരളത്തിൽ അദ്ദേഹത്തിൻ്റെ മുഖം കണ്ടാൽ അരോജകമായി കാണുന്ന ജനങ്ങളുടെ വെറുപ്പ് മാറ്റാനാണ് മോഹൻലാലിനേയും മമ്മുട്ടിയേയും ശോഭനയേയും അണിനിരത്തി കൊണ്ട് കേരളീയം എന്ന മാമാങ്കത്തിൻ്റെ ഉദ്ഘാടന കർമ്മം പിണറായി വിജയൻ നിർവ്വഹിച്ചതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
തീരദേശത്തെ ജനങ്ങളോട് സംസ്ഥാന സർക്കാർ അനുവർത്തിക്കുന്ന അവഗണനക്കെതിരെയും ,തീരദേശത്ത് കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെയും ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ.വി.കെ സജീവൻ നയിക്കുന്ന തീരദേശ യാത്ര വടകരയിലെ കുരിയാടി കടപ്പുറത്തു ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ
അധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ,കാമരാജ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ ന്തോഷ് കാളിയത്ത്, ആർ.എൽ.ജെ.പി. ജില്ലാ പ്രസിഡന്റ് അരുൺ കുമാർ പയ്യാനക്കൽ, വൈസ് പ്രസിഡൻ്റ് മാരായ ഹരിദാസ് പൊക്കിണാരി,കെ.പി. വിജയലക്ഷ്മി, ബി.ജെ.പി.നേതാക്കളായപി.പി മുരളി,
പ്രശോഭ്കോട്ടുളി,ടി.റീനീഷ്ടി.ചക്രായുധൻനവ്യാഹരിദാസ്,അഡ്വ.രമ്യ മുരളി,നാരങ്ങയിൽ ശശിധരൻ,പി.പി വ്യാസൻ,മത്സ്യ സെൽ കൺവീനർപി.കെ ഗണേശൻ,ടി.പി വിനീഷ്ഒ പി മഹേഷ്കെ.കെ രഞ്ചിത്ത് എന്നിവർ സംബന്ധിച്ചു.