


കോഴിക്കോട്:കോഴിക്കോട് മിഠായിത്തെരുവിനു സമീപം കിഡ്സൺ കോർണ്ണറിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിലാണ് രാവിലെ മുതൽ പൊളിച്ചുനീക്കൽ നടപടികളാരംഭിച്ചത്. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്. പാർക്കിങ് പ്ലാസ നിർമാണത്തിനായി മലബാൻ മാൻഷൻ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ച വ്യാപാരികളാണ് കോർപ്പറേഷൻ്റെ അനുമതിയോടെ കിഡ്സൺ കോർണ്ണറിൽ കോംട്രസ്റ്റ് മതിലിനോട് ചേർന്ന റോഡരികിൽ കടമുറികൾ നിർമിച്ചത്. മൂന്ന് കടമുറികളാണുണ്ടായിരുന്നത്. ഇത് മൂന്നും പൊളിച്ച് നീക്കി.താൽക്കാലിക കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിൽ കരാറുകാരൻ കോൺക്രീറ്റ് കെട്ടിടം […]

