
ഗുജറാത്ത്: എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് ഗുജറാത്തിലെ രാജ്കോട്ടിൽ തുടക്കമായി. ഹാജി ഇബ്രാഹിം തുർക്കി ബാപ്പു മഖാം സിയാറത്തിന് ശേഷം മുഫ്തി മുജാഹിദ് അലി ബാവ (മുഫ്തി രാജ്കോട്ട്) പതാക ഉയർത്തി. മഗ്രിബ് നിസ്കാരന്തരം ആത്മീയ മജ്ലിസ് നടന്നു. അക്കാദമിക് ചർച്ചകളും സാഹിത്യ സംവാദങ്ങളും വിവിധ കലാ-മത്സരങ്ങളും നടക്കുന്ന സാഹിത്യോത്സവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സാഹിത്യ അവാർഡ് ജേതാക്കൾ, വിവിധ യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാർ, റിസർച്ച് സ്കോളേഴ്സ്, വിദ്യാർഥികൾ തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകും. […]


