Accident newsLatest

വ്യത്യസ്ത പരാതിയുമായി യുവാവ് പഞ്ചായത് ഓഫിസിൽ :ഉടൻ പരിഹാരം കാണാം എന്ന മറുപടി നൽകി പഞ്ചായത് പ്രസിഡന്റ്

Nano News

കോഴിക്കോട്:റോഡിലൂടെ ബൈക്കിൽ പോയപ്പോൾ തലയിൽ തേങ്ങവീണു തലക്കും കൈകാലുകൾക്കും പരിക്കേറ്റ തോട്ടുമുക്കം മൈസൂർപറ്റ സ്വദേശി കാടായിക്കോട്ടിൽ ശിഹാബുദ്ധീൻ ആണ് കാരശ്ശേരി പഞ്ചായത് പ്രസിഡന്റ് ജി .അബ്ദുൽ റിന്റെ അടുത്തേക്ക് പരാതിയുമായി എത്തിയത് .

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ നിന്നും തേങ്ങയും തെങ്ങോലകളും റോഡിലേക്ക് വീഴുന്നതു പ്രതിവാണെന്നും സ്ഥലമുടമകൾ യഥാക്രമം തേങ്ങ വലിക്കാത്തത് കാരണം അപകടങ്ങൾ നടക്കുന്നുണ്ടെന്നും തനിക്ക് സംഭവിച്ചപോലെ ഇനി മറ്റൊരാൾക്കും ഇതുപോലെ സംഭവിക്കാതിരിക്കണമെങ്കിൽ പഞ്ചായത് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും ശിഹാബ് പറഞ്ഞു

തന്റെ മുൻപിൽ ആദ്യമായിട്ടാണ് ഒരാൾ ഇത്തരത്തിൽ ഒരു പരാതിയുമായി എത്തിയത് എന്നും സംഭവം ഗുരുതര വിഷയമാണെന്നും ഉടനെ തന്നെ പഞ്ചായത് അടിസ്ഥാനത്തിൽ സർവ്വേ നടത്തി ഇത്തരത്തിൽ റോഡിലേക്ക് അപകടമാം വിധത്തിൽ നിൽക്കുന്ന മരങ്ങൾ ഉള്ള സ്ഥലമുടമകൾക്ക് കൃത്യമായി നിർദേശം നല്കാൻ ഉടനെ തീരുമാനം എടുക്കാം എന്നു പഞ്ചായത് പ്രസിഡന്റ് ജി .അബ്ദുൽ അക്ബർ പറഞ്ഞു


Reporter
the authorReporter

Leave a Reply