കോഴിക്കോട് :വിലങ്ങാട് വനത്തിൽ 3 പേർ കുടുങ്ങിയതായി സംശയം. കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ വ്യകത്മാക്കി. ടോർച്ച് വെളിച്ചവും കണ്ടതായി വിവരം. വാളൂക്ക്–നാദാപുരംമുടി വനമേഖലയിലാണ് സംഭവം.വനമേഖലയിൽ നിന്ന് സ്കൂട്ടറും ബൈക്കും കണ്ടെത്തി. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് പരിശോധന ആരംഭിച്ചു.
വിലങ്ങാട് വനത്തിൽ കുടുങ്ങിയവരെ കണ്ടെത്താൻ അടിയന്തിര ഇടപെടൽ നടത്താൻ കെ എം അഭിജിത്ത് എംഎൽഎ അധികൃതർക്ക് നിർദ്ദേശം നൽകി.കനത്ത കോടയും ഇരുട്ടുമാണ് പ്രതിസന്ധിയെന്ന് ഫയർ ഫോഴ്സ് അധികൃതർ എംഎൽഎയെ അറിയിച്ചു.
കൂടുതൽ, ഫയർ ആൻഡ് റസ്ക്യൂ ടീമിനെ സംഭവ സ്ഥലത്തേക്ക് അയക്കാൻ
ആവശ്യപ്പെട്ടു.രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ടിട്ടുണ്ട്










