Latestsports

മണ്ണിൽ കളിച്ച് ഫുട്ബോൾ കളിക്കാരനാകാം; അത്തോളിയിൽ രാജീവ് ദർശൻ ട്രസ്റ്റ് നാച്ച്വറൽ കളിക്കളം ഒരുങ്ങുന്നു


കോഴിക്കോട് : അത്തോളി രാജീവ് ദർശൻ അക്കാദമി ഫുട്ബോൾ പരിശീലനത്തിനായി പ്രകൃതിദത്ത കളിക്കളം ഒരുക്കുന്നു. ആർ. വൈ. ബി – അരീന ഫുട്ബോൾ ഗ്രൗണ്ട് എന്ന പേരിൽ തയ്യാറാക്കുന്ന ഗ്രൗണ്ടിന്റെ പ്രവർത്തി ഉദ്ഘാടനം തറക്കല്ലിട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ നിർവ്വഹിച്ചു. ചോയികുളം പണ്ടാര വളപ്പിൽ 75 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമായാണ് മണ്ണ് ഗ്രൗണ്ട് പണി പൂർത്തി കരിക്കുക .ഒന്നര മാസത്തിനകം ഇത് കളിക്കാർക്കായി വിട്ടു നൽകുമെന്ന് സംഘാടകർ പറഞ്ഞു . ട്രസ്റ്റ് ചെയർ സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് – സന്ദീപ് നാലു പുരയ്ക്കൽ, പഞ്ചായത്ത് അംഗങ്ങളായ -സി.കെ. രജിത് കുമാർ, ബിന്ദു രാജൻ, സുനീഷ് നടുവിലയിൽ, റസിയ തട്ടാരിയിൽ, ഫൗസിയ ഉസ്മാൻ, ശാന്തി മാവീട്ടിൽ, സി.കെ. റിജേഷ്, വാസവൻ പൊയിലിൽ, പി.എം. രമ, ഷിജു തയ്യിൽ , സ്ഥലം വിട്ടു നൽകിയ കെ.എ.കെ. ഷമീർ തുടങ്ങിയവർ സന്നിഹിതരായി.
2012 ലാണ് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ ചേർന്ന് രാജീവ് ദർശൻ ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകിയത്. കലാ സാംസ്ക്കാരിക കായിക രംഗത്ത് പുതിയ തലമുറയ്ക്ക് മാർഗദർശിയാകുകയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 2007 ഏപ്രിൽ ഒന്നിന് രാജീവ് യൂത്ത് ബ്രിഗേഡ് ഫുട്ബോൾ അക്കാദമി (ആർ വൈ ബി) ആരംഭിച്ചു. പറക്കുളം വയലിൽ ആരംഭിച്ച ഫുട്ബോൾ പരിശീലനത്തിലൂടെ നിരവധി കായിക താരങ്ങളെ കണ്ടെത്തി. ഇതിനിടയിലാണ് സ്വന്തമായി നാച്ച്വറൽ കളിക്കളം ആവിശ്യം ഉയർന്നത്. തുടർന്ന് ചോയി കുളത്ത് പണ്ടാര പറമ്പിൽ കളിക്കളത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയായിരുന്നുവെന്ന് ആർ വൈ ബി അക്കാദമി ഡയറക്ടർ ജൈയ്സൽ കമ്മോട്ടിൽ പറഞ്ഞു. ഗ്രൗണ്ടിന് 25 ലക്ഷം രൂപ ചിലവു പ്രതീക്ഷിക്കുന്നുണ്ട്. വിശാലമായ ഈ ഫുട്ബോൾ ഗ്രൗണ്ടിൽ ഫെൻസിംഗ് , ഫ്ലഡ് ലിറ്റ് , ഡ്രസിങ് റൂ, ടോയിലറ്റ്, പാർക്കിംഗ് എന്നീ സൗകര്യങ്ങളൊരുക്കും. ട്രസ്റ്റ് ബോർഡ് അംഗങ്ങളുടേയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ഗ്രൗണ്ട് ഒരുക്കുന്നത്. സാധാരണ മണ്ണ് ഗ്രൗണ്ടായതിനാൽ പരിശീലനം കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. ഈ ഗ്രൗണ്ട് യാഥാർഥ്യമാകുന്നതോടെ മറ്റ് ക്ലബ്കൾക്കും കളിക്കാർക്കും മിതമായ നിരക്കിൽ വാടകയ്ക്ക് നൽകാനും തീരുമാനിച്ചതായി ജൈസൽ കമ്മോട്ടിൽ അറിയിച്ചു.


Reporter
the authorReporter

Leave a Reply