Local News

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Nano News

തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. ഇടുക്കി ഉപ്പുതറ ചീന്തലാര്‍ സ്വദേശി സ്വര്‍ണ്ണമ്മയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. മലയോര ഹൈവേയില്‍ കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ ചിന്നാര്‍ നാലാം മൈലില്‍ വെച്ചാണ് സംഭവം. ബസിന്റെ വാതിലിന് സമീപത്തായി നിന്നിരുന്ന സ്ത്രീ വളവ് തിരിയുന്നതിനിടെ ബസിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


Reporter
the authorReporter

Leave a Reply