LatestLocal News

മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു


ഇടുക്കി പൈനാവിൽ മരുമകൻറെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 56 കോളനിയിൽ താമസിച്ചിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് മരിച്ചത്. അഞ്ചാം തീയതിയാണ് മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു.

ഗുരുതരമായി പരുക്കേറ്റ അന്നക്കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്.മൃതദേഹം പോസ്റ്റുമോ‍ർട്ടത്തിനു ശേഷം താന്നിക്കണ്ടം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും. ആക്രമണത്തെ തുടർന്ന് ഒളിവിൽ പോയ സന്തോഷ് പോലീസ് തെരയുന്നതിനിടെ പൈനാവിലെത്തി ഇവരുടെ രണ്ടു വീടുകൾക്ക് തീയിട്ടിരുന്നു. തുടർന്ന് ബോഡിമെട്ടിന് സമീപത്തു നിന്നും പോലീസ് പിടികൂടി.

*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*


Reporter
the authorReporter

Leave a Reply