Latest

തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണം; പന്ത്രണ്ടുകാരനെ കുത്തിവീഴ്ത്തി, പന്നിയെ വെടിവെച്ച് കൊന്നു

Nano News

റഫീഖ് തോട്ടുമുക്കം.

കോഴിക്കോട്: തിരുവമ്പാടി ചേപ്പിലങ്ങോട് പണ്ട്രണ്ട് വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് സ്വദേശി സനൂപിന്റെ മകൻ അദ്‍നാന് (12) ആണ് പരിക്കേറ്റത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. സൈക്കിളിൽ പോകവേ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു. അദ്‍നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദ്‍നാനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പന്നി സമീപത്തെ വീടിനുള്ളിൽ കുടുങ്ങി.   വനവംകുപ്പിന്റെ എം പാനൽ ഷൂട്ടർ സെബാൻ പന്നിയെ വെടിവെച്ച് കൊന്നു


Reporter
the authorReporter

Leave a Reply

error: Content is protected !!