Thursday, September 19, 2024
GeneralPolitics

പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും കഷ്ടപ്പാടിന്റെ വിജയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി


കോഴിക്കോട്: പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയമാണ് സംഭവിച്ചതെന്നും എല്ലാജനങ്ങളുടെയും വോട്ടുലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് തളി മഹാക്ഷേത്ര ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എയിംസ് എവിടെ വേണമെന്ന് 2016 ല്‍ തന്നെ താന്‍ പറഞ്ഞിട്ടുണ്ട്. എയിംസ് വിഷയത്തില്‍ എം.കെ.രാഘവന്റെ പരാമര്‍ശം രാഷ്ട്രീയദുരുദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. പുരോഹിതന്‍മാരിലും വിവരദോഷികളുണ്ടെന്ന മുഖ്യമന്ത്രിയുടെ പാരമര്‍ശത്തോട് സിപിമ്മിലെ പ്രശ്‌നത്തില്‍ ഇടപെടാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭാരതത്തിന്റെ ടൂറിസം മന്ത്രിയെന്നത് വലിയഉത്തരവാദിത്വമാണ്. തനിക്ക് നിരവധി ആളുകളുമായി വ്യക്തിബന്ധമുണ്ട്. ഇ.കെ. നായനാരുടെ വീട് സന്ദര്‍ശനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


Reporter
the authorReporter

Leave a Reply