Tuesday, December 3, 2024
GeneralLatest

പ്രശസ്ത യൂറോളജിസ്റ് ഡോ. റോയ് ചാലി (85 വയസ്സ്)  അന്തരിച്ചു


കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറും,യൂറോളജി വിഭാഗം മുൻ മേധാവിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85 വയസ്സ്)  ഇന്ന് പുലർച്ചെ സ്വന്തം വസതിയിൽ അന്തരിച്ചു.
മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയിൽ ഹൗസിലും ശേഷം 12 മുതൽ 1 മണി വരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പൊതു ദർശനത്തിനു വെക്കും. അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ രാവിലെ 10:00 മണിക്ക് മുളന്തുരുത്തി ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ ആനി ചാലി , മക്കളായ ഡോ പൗലോസ് ചാലി, മാമ്മൻ ചാലി  മരുമകൾ അന്ന ചാലി, പ്രീത ചാലി.


Reporter
the authorReporter

Leave a Reply