General

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Nano News

മംഗളൂരു: നീന്തല്‍ കുളത്തില്‍ മുങ്ങി മൂന്ന് യുവതികള്‍ക്ക് ദാരുണാന്ത്യം. മൈസൂര്‍ സ്വദേശികളായ എംഡി നിഷിത (21), എസ് പാര്‍വതി (20), എന്‍ കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

സോമേശ്വര ഉച്ചിലയിലെ വാ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തിലാണ് കുളിക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെയാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്.

ആദ്യം വെള്ളത്തില്‍ വീണ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ചതില്‍ നിന്നും യുവതികള്‍ക്ക് നീന്തല്‍ അറിയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

നീന്തല്‍ക്കുളത്തിന്റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. സംഭവത്തില്‍ ഉല്ലല പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!