Cinema

അവസരങ്ങള്‍ കിട്ടാത്തവരും വരും, അന്വേഷണം ആവശ്യമാണ്: മണിയന്‍പിള്ള രാജു


തിരുവനന്തപുരം: നടി മിനു മുനീറിന്റെ ആരോപണം നിഷേധിച്ച് നടന്‍ മണിയന്‍പിള്ള രാജു. അവസരം ചോദിച്ചിട്ട് കിട്ടാത്തവരും പണം തട്ടാനുള്ളവരും അങ്ങനെ പല ഉദ്ദേശമുള്ളവര്‍ വരും. കള്ളപ്പരാതിയുമായി വരുന്നവരെ കണ്ടെത്തേണ്ടതുണ്ട്. കുറ്റക്കാര്‍ ആരാണെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കണമെന്നും മണിയന്‍ പിള്ള രാജു പ്രതികരിച്ചു.

യഥാര്‍ഥ്യത്തില്‍ ആരൊക്കെയാണ് തെറ്റുകാരെന്ന് അറിയാം. തെറ്റുചെയ്യാത്തവരെ പോലും ഇതിനകത്ത് പെടുത്തുമല്ലോ. ഞാന്‍ തെറ്റുകാരനാണെങ്കിലും എന്നെയും ശിക്ഷിക്കാം.

‘ഞാന്‍ താരസംഘടനയായ അമ്മയുടെ സ്ഥാപക അംഗമാണ്. കഴിഞ്ഞ കമ്മിറ്റിയില്‍ വരെ വൈസ് പ്രസിഡന്റായിരുന്നു. മെമ്പര്‍ഷിപ്പിനായി പണം വാങ്ങിക്കുക പോലുള്ള അന്യായം എന്റെ അറിവിലില്ല. ഔട്ട് ഓഫ് ദ വേയിലൂടെ ആരെയും അംഗത്വം നല്‍കാനാവില്ല. ഫോട്ടോ വെച്ച് ഒരു അപേക്ഷ അമ്മയില്‍ നല്‍കിയാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പരിശോധിക്കും’.

‘ആണോ പെണ്ണോ ആര് അപേക്ഷ നല്‍കിയാലും, ഈ ആപേക്ഷ നല്‍കിയ ആളെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും പരിചയമുണ്ടോ എന്ന് കമ്മിറ്റിയിലുള്ളവരോട് ചോദിക്കും. ഉണ്ട്, നമ്മളോടൊപ്പം രണ്ടു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് ആരെങ്കിലും പറയുമ്പോഴാണ് അവരെ സെലക്ട് ചെയ്യുക. എന്നിട്ടു മാത്രമേ അവരില്‍ നിന്നും അംഗത്വ ഫീസ് വാങ്ങുകയുള്ളൂ. അതിനൊക്കെ ഒരു പ്രൊസീജിയേഴ്സ് ഉണ്ടെന്ന്’ മണിയന്‍ പിള്ള രാജു പറഞ്ഞു.


Reporter
the authorReporter

Leave a Reply