Local News

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ്ക്കിടെ യുവതി മരിച്ചു

Nano News

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ച്ചയാണ് യുവതിയെ പോട്ട പാലസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ചാലക്കുടി പൊലീസിന് പരാതി നല്‍കി. ചികിത്സ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് യുവതി മരണപ്പെട്ടത്.

അനസ്‌തേഷ്യയ്ക്ക് ശേഷം യുവതി ഫിക്‌സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Reporter
the authorReporter

Leave a Reply