LatestPolitics

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ധർണ്ണ നടത്തി


കോഴിക്കോട്: ബാങ്കുകളിൽ പഞ്ചദിന ബാങ്കിംഗ് സമ്പ്രദായം നടപ്പാക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ബാങ്കുകളിലെ ഒഴിവുകൾ നികത്തി കസ്റ്റമർ സേവനം മെച്ചപ്പെടുത്തുക, പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് രാജ്യവ്യാപകമായി നടത്തുന്ന ദ്വിദിന ബാങ്ക് 30, 31 തിയ്യതികളിൽ.
പണിമുടക്കിനോടനുബന്ധിച്ച് കോഴിക്കോട് എസ് ബി ഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. വിജേഷ് എം പി (എഐബി ഇ എ), സി അഭിലാഷ് (എ ഐ ബി ഒ സി), വി ഗിരീശൻ (എൻ സി ബി ഇ), ഒ പ്രജിത്ത് കുമാർ (എ ഐ ബി ഒ എ), സി രാജീവൻ (ബെഫി) എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബോധിസത്വൻ കെ റെജി, ജിം. കെ, നിധീഷ് കെ, വി ബാലമുരളി, വി അർ ഗോപകുമാർ, വി വി രാജൻ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply