കോഴിക്കോട് : ഊട്ടിയിലും മലമ്പുഴയിലും ഉള്ളത് പോലെ സമാനമായ രീതിയിൽ കോഴിക്കോട്ടും പുഷ്പ ഉദ്യാന പ്രദർശനം സ്ഥിരം സംവിധാനം ഒരുക്കണമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ .
44 ആം മത് കാലിക്കറ്റ് ഫ്ലവർ ഷോ ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്ത് സായാഹ്നങ്ങളിൽ ഇത്തരം വിനോദങ്ങൾ ഏർപ്പെടുമ്പോൾ അത് സന്തോഷം പകരുന്നതോടൊപ്പം ഈ മേഖലയെ വിപണി മൂല്യമുള്ളതാക്കി പരിവർത്തിപ്പിക്കാനും പുഷ്പ കയറ്റുമതി സാധ്യതകളിലേക്ക് മാറാനും വഴി ഒരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ പി വി ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ കൗൺസിലർ കെ റംലത്ത്,
ജെയിംസ് ജേക്കബ്, കെ എം സി ടി ചെയർമാൻ ഡോ.കെ മൊയ്തു, എം എ ജേക്കബ് എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ ആർ ജി അംബിക രമേശ് സ്വാഗതവും കെ ഇ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ഈ മാസം 29 വരെ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 11 വരെ ഫ്ലവർ ഷോ നടക്കും. ദിവസവും കലാ പരിപാടികളും ഉണ്ടായിരിക്കും.