Saturday, January 25, 2025
General

പൊലീസുകാർക്ക് ​വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്; വിരുന്നിനെത്തി ആലപ്പുഴ ഡിവൈഎസ്പി


അങ്കമാലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്.


Reporter
the authorReporter

Leave a Reply