Thursday, May 2, 2024
HealthLatest

സംസ്ഥാനത്തെ ആദ്യ ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പി സെൻ്ററിനു തുടക്കം.


കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പി കേന്ദ്രത്തിന് കോഴിക്കോട്ട് തുടക്കം. തൊണ്ടയാട് ബൈപാസിൽ ഫ്ളൈ ഓവറിനു സമീപം സ്പോർട്സ് പ്ലസ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സെൻ്റർ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ. എം. വിജയൻ ഉദ്ഘാടനം ചെയ്തു. ടെന്നീസ് എൽബോ ബാധിച്ച ഇടതു കൈയിൽ ഫോക്കസ്ഡ് ഷോക്ക് വേവ് ചികിത്സയെടുത്താണ് അദ്ദേഹം മടങ്ങിയത്.

കേരളത്തിലെ കായിക താരങ്ങൾക്ക് ഏറെ ഗുണപ്രദമാകും ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പിയെന്ന് ഐ.എം. വിജയൻ പറഞ്ഞു. വളരെ പെട്ടെന്നു ഫലം ലഭിക്കുമെന്നത് ചികിത്സയെ കൂടുതൽ സ്വീകാര്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയയോ പാർശ്വഫലങ്ങളോ ഇല്ലെന്നതാണ് ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പിയുടെ പ്രത്യേകതയെന്ന് തെറാപ്പി സെൻ്റർ ഉടമയും ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ഫിസിയോയുമായ ബി.എസ്. സജേഷ് പറഞ്ഞു. നടുവേദന, ലിഗമെൻറ് പരുക്ക്, കാൽമുട്ട് വേദന, തരിപ്പ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ളവർക്ക് ഏറെ ഫലപ്രദമാണ് ഈ ചികിത്സാരീതി. ചികിത്സാച്ചെലവും താരതമ്യേന കുറവാണ്.


Reporter
the authorReporter

Leave a Reply