Tuesday, May 14, 2024
Art & CultureLatest

” ഖാദർപെരുമ”. യു.എ ഖാദർ അനുസ്മരണ സമ്മേളനം ഡിസം. 11, 12 തീയതികളിൽ കോഴിക്കോട്ട്


കോഴിക്കോട് ;മലയാള ഭാഷയ്ക്കും, സംസ്കാരത്തിനും അതുല്യമായ സംഭാവന നൽകിയ കഥാകാരൻ എന്ന നിലയിലും,ദേശസംസ്കൃതിക്കും , നാട്ടാചാരങ്ങൾക്കും ഭാഷയിലൂടെ അമരത്വം നൽകിയ പ്രതിഭ എന്ന നിലയിലും മലയാള സാഹിത്യം എന്നും ഓർക്കേണ്ട എഴുത്തുകാരനാണ് യു എ ഖാദർ . അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷികത്തിൽ യു എ ഖാദറിന്റെ സംഭാവനകളെ കുറിച്ച് ചർച്ചചെയ്യുന്നതിനായി ഭാഷാ സ്നേഹികളും , സഹൃദയരും, വായനക്കാരും എഴുത്തുകാരും ഡിസംബർ 11, 12 തീയതികളിൽ ഒത്തുകൂടുന്നു . മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ പരിപാടിയിൽ പങ്കെടുക്കും.2 ദിവസം നീളുന്ന പരിപാടികളുടെ ഉദ്ഘാടനംകോഴിക്കോട് ടൗൺഹാളിൽ ഡിസംബർ 11 ന് രാവിലെ പത്തു മണിക്ക് കേന്ദ്രസാഹിത്യ അക്കാദമി കൺവീനറും, എഴുത്തുകാരനുമായ കെ.പി രാമനുണ്ണി നിർവ്വഹിക്കും. പി.കെ പാറക്കടവ് അദ്ധ്യക്ഷനാവും. എൻ.പി ഹാഫിസ് മുഹമ്മദ് മുഖ്യാതിഥിയാവും .ജമാൽ കൊച്ചങ്ങാടി പങ്കെടുക്കും .

തുടർന്ന് “തീഷ്ണാനുഭവങ്ങളുടെ ഖാദർക്ക ” , “ആധുനികതയും തൃക്കോട്ടൂർ കഥകളുടെ വേറിട്ട ധാരയും ” , “ഉത്തരാധുനികതയും പുതുക്കഥകളും ” എന്നി വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
12 – ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനം സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. ഖദീജ മുംതാസ് അദ്ധ്യക്ഷയാവും. കെ.ഇ.എൻ , സി.പി അബൂബക്കർ എന്നിവർ പ്രസംഗിക്കും.
തുടർന്ന് “യു.എ.ഖാദറിന്റെ ചെറുകഥകൾ ” , “നവോന്ഥാനകാല കഥകൾ ” എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും.
വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.വി മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും.
“ബഹുസ്വരതയെ ഭയപ്പെടുന്നതാര്?” എന്ന വിഷയത്തിൽ പി.എൻ ഗോപി കൃഷ്ണൻ ,യൂ എ ഖാദർ സ്മാരക പ്രഭാഷണം നടത്തും
തുടർന്ന് മുക്കം സലിം അവതരിപ്പിക്കുന്ന ഗസൽസന്ധ്യ ഉണ്ടായിരിക്കും.

 


Reporter
the authorReporter

Leave a Reply